30 ഏപ്രിൽ 2021

​ലോകത്ത് കുതിച്ചുയർന്ന് കൊവിഡ്; 24 മണിക്കൂറിനിടെ മരിച്ചത് 15,000 പേര്‍
(VISION NEWS 30 ഏപ്രിൽ 2021)






ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പത്ത് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.78 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 15,000ത്തിലധികം പേരാണ് മരിച്ചത്.പന്ത്രണ്ട് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.ആകെ രോഗികളുടെ എണ്ണം ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മൂവായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി മുപ്പത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. മരണസംഖ്യ 5.89 ലക്ഷമായി ഉയര്‍ന്നു.രണ്ടര കോടിയിലധികം പേര്‍ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only