17 ഏപ്രിൽ 2021

​എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയം: അധ്യാപകർക്ക് 24വരെ അപേക്ഷിക്കാം
(VISION NEWS 17 ഏപ്രിൽ 2021)ഈ വർഷത്തെ എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന് Confirm ചെയ്യണം.

സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷ നൽകിയെന്ന് പ്രഥമാധ്യാപകൻ ഉറപ്പുവരുത്തണം. റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ അധ്യാപകർക്ക് 21 വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 22ന് Confirm ചെയ്യണം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan. in സന്ദർശിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only