29 ഏപ്രിൽ 2021

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ചു : അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും
(VISION NEWS 29 ഏപ്രിൽ 2021)

​ 

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച്‌ പിടിച്ച കേസില്‍ വാഹന ഉടമയായ അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും.കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച കുറ്റത്തിനാണ് അമ്മയ്ക്ക് കോടതി പിഴയിട്ടത്.

2020 മാര്‍ച്ച്‌ 17 നാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് നിന്ന് വാഹനം ഓടിച്ചു വന്ന ചെറുപ്പക്കാരനെ പരിശോധനയ്ക്കിടെയാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസിന് മനസ്സിലായത്. തുടര്‍ന്ന് വാഹന ഉടമയായ അമ്മയ്ക്ക് എതിരെയും ജുവനൈല്‍ വകുപ്പ് പ്രകാരം മകനെതിരെയും ബേഡകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വാഹനം ഓടിച്ച മകന് 1000 രൂപ പിഴ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് അറിവോടു കൂടി വാഹനം നല്‍കിയതിന് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവില്‍ വെക്കാനും കാസർഗോഡ് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only