18 ഏപ്രിൽ 2021

ജയിക്കണം, കൊവിഡിനെയും പരീക്ഷയേയും...: 2.5 ലക്ഷം പേർക്ക് ഇന്ന് പിഎസ്‌ സി പരീക്ഷ
(VISION NEWS 18 ഏപ്രിൽ 2021)


ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്കു പി എസ്‌ സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നു നടക്കും. 2.52 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്ന പരീക്ഷ എഴുതാൻ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അവസരം നൽകും. 

റിസർവ് ബാങ്കിന്റെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അവസരം നൽകിയിട്ടുണ്ട്. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. അതിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only