16 ഏപ്രിൽ 2021

​കയറ്റുമതി രം​ഗത്ത് കുതിച്ചുയര്‍ന്ന് ഇന്ത്യ; 290.63 ബില്യണ്‍ ഡോളർ നേട്ടം
(VISION NEWS 16 ഏപ്രിൽ 2021)മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ മുന്നേറ്റം . 60.29 ശതമാനമാണ് വര്‍ധന . 34.45 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആകെ കണക്കില്‍ 7.26 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി . 290.63 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ കാലയളവില്‍ നടന്നത്.

അതെ സമയം മാര്‍ച്ചില്‍ ഇറക്കുമതിയിലും രാജ്യത്ത് വര്‍ധനവുണ്ടായി. 53.74 ശതമാനമാണ് വര്‍ധന. 48.38 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ഉണ്ടായത്. വാര്‍ഷിക കണക്കെടുപ്പില്‍ ഇറക്കുമതിയില്‍ 18 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 389.18 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .

അതെ സമയം വ്യാപാര കമ്മിറ്റി മാര്‍ച്ച്‌ മാസത്തില്‍ 13.93 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2020 മാര്‍ച്ച്‌ മാസത്തില്‍ 9.98 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വ്യാപാര കമ്മി 98.56 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. 2019-20 ല്‍ ഇത് 161.35 ബില്യണ്‍ ഡോളറായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only