29 ഏപ്രിൽ 2021

മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം; ടിവി, സിനിമ ഷൂട്ടിംഗ് നിർത്തി വെക്കും, കച്ചവടക്കാർ രണ്ടു മാസ്കുകൾ ധരിക്കണം
(VISION NEWS 29 ഏപ്രിൽ 2021)


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമെന്ന് മുഖ്യമന്ത്രി. വാരാന്ത്യ നിയന്ത്രണങ്ങൾക്ക് പുറമെ മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തും. എന്നാൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടിവി, സിനിമ ഷൂട്ടിംഗ് നിർത്തി വെക്കും. ഇത് സംബന്ധിച്ച നിർദേശം ടിവി, സിനിമ പ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം സാധ്യമല്ലാത്ത എല്ലാ പരിപാടികളും നിർത്തി വെക്കണം. പത്തനംതിട്ടയിലെ അതിഥിത്തൊഴിലാളികൾക്കായി പ്രേത്യേക ക്വാറന്റീന്‍ സൗകര്യം ഒരുക്കും . പച്ചക്കറി, മൽസ്യം മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ടു മാസ്കുകൾ ധരിക്കണം. ഇതിനായി മാർക്കറ്റ് കമ്മിറ്റികളുടെ സഹായം തേടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only