19 ഏപ്രിൽ 2021

കൊവിഡ് രണ്ടാംതരംഗം; കൂടുതൽ രോ​ഗികളും 40 വയസിന് മുകളില്‍‌, ശ്വാസതടസം കൂടുതല്‍
(VISION NEWS 19 ഏപ്രിൽ 2021)കൊവിഡ് രണ്ടാംതരംഗത്തില്‍ ശ്വാസതടസം കൂടുതലായി കാണുന്നുവെന്ന് ഐസിഎംആർ. ലക്ഷണങ്ങളുടെ തീവ്രത കുറവെന്നും ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ. 70 ശതമാനം രോഗികളും 40 വയസിനുമുകളിലുള്ളവരെന്നും വിലയിരുത്തൽ. രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അടിയന്തര യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. 2,73,810 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 1,619 പേര്‍ രോഗം ബാധിച്ച് മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only