30 ഏപ്രിൽ 2021

തൊഴിലിടങ്ങളില്‍ 45 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് ; ഇന്ന് മുതൽ ആരംഭിക്കാൻ കേന്ദ്ര സർക്കാറിന്റെ അനുമതി
(VISION NEWS 30 ഏപ്രിൽ 2021)


തൊഴിലിടങ്ങളില്‍ ഇന്നു മുതല്‍ വാക്സിനേഷന്‍ ക്യാമ്പുകൾ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കൊവിഡ് വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഒരു ക്യാമ്പിൽ 45 വയസ്സു കഴിഞ്ഞ 100 പേരെങ്കിലും ഉണ്ടാകണം.വാക്സിന്‍ റൂം പ്രോട്ടോക്കോള്‍ അനുസരിച്ച്‌ തയാറാക്കണം. ഈ സൗകര്യം പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാം. സംസ്ഥാന സര്‍ക്കാര്‍ വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നാണ് ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. 

ഈ ക്യാമ്പ് ചില ജില്ലകളില്‍ ഇന്ന് ആരംഭിക്കും. 45 വയസ്സിനു മുകളിലുള്ള പരമാവധി പേര്‍ക്ക് 5 ദിവസത്തിനുളളില്‍ വാക്സിന്‍ നല്‍കുകയാണു പദ്ധതി. തദ്ദേശ സ്ഥാപനങ്ങള്‍ക്കും വാര്‍ഡ് അംഗങ്ങള്‍ക്കുമാണ് വാര്‍ഡ് തലക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കാനുളള ചുമതല. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കലക്ടര്‍മാര്‍ക്കുമാണ് ക്യാമ്പ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ചുമതലകളും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only