18 ഏപ്രിൽ 2021

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ 47 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
(VISION NEWS 18 ഏപ്രിൽ 2021)
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വ്യാഴാഴ്ച്ച നടത്തിയ കോവിഡ്  പരിശോധനയിൽ കിഴക്കോത്ത് പഞ്ചായത്തിലെ 41 പേർക്കും, സ്വകാര്യ ലാബുകളിൽ വെച്ച് നടത്തിയ പരിശോധനയിൽ 6 പേർക്കും കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ചു.

*_PHC യിൽ വെച്ച് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചവർ വാർഡ് അടിസ്ഥാനത്തിൽ._*

വാർഡ് 1 (എളേറ്റിൽ) = 5.

വാർഡ് 5 (ആവിലോറ) = 4.

വാർഡ് 6 (അവിലോറ സെന്റർ) = 2.

വാർഡ് 7 (പറക്കുന്ന്) = 5.

വാർഡ് 8 (പൂവത്തൊടുക) = 4.

വാർഡ് 11 (കച്ചേരിമുക്ക്) = 2.

വാർഡ് 12 (കാവിലുമ്മാരം) = 1.

വാർഡ് 16 (ഒഴലക്കുന്ന്) = 1.

വാർഡ് 17 (എളേറ്റിൽ ഈസ്റ്റ്‌) = 7.

വാർഡ് 18 (ചെറ്റക്കടവ്) = 4.

ഇത് കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം വരാനുമുണ്ട്.
 
ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ മൊത്തത്തിൽ 86 പേർ നിലവിൽ കോവിഡ് പോസിറ്റീവ് ആണ്.
 
സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാൽ  പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായും, അനാവശ്യമായി ജനങ്ങൾ  പുറത്തിറങ്ങരുതെന്നും,കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമായി  പാലിക്കണമെന്നും, ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന മായി നിയമ നടപടികൾ സ്വീകരിക്കുമെന്നും, നിരീക്ഷത്തിനായി പ്രത്യേക സ്‌ക്വാഡുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും  കിഴക്കോത്ത് പഞ്ചായത്ത്‌ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only