17 ഏപ്രിൽ 2021

​കൊവിഡ് വ്യാപനത്തിൽ വലിയ വർധനവ്; 50 ലക്ഷം വാക്സിൻ ഉടൻ വേണം, ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും: മന്ത്രി ശൈലജ ടീച്ചർ
(VISION NEWS 17 ഏപ്രിൽ 2021)സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി ശൈലജ ടീച്ചർ. രാജ്യത്ത് കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമായതോടെ കേരളത്തിലും രോ​ഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വാക്സിൻ ക്ഷാമവും സംസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ വാക്സിൻ ക്ഷാമം ആനുഭവപ്പെടുന്നുണ്ട്. 50 ലക്ഷം വാക്സിൻ കേരളത്തിന് വേണ്ടിവരും. കൂട്ടപരിശോധന വന്നാലും രോ​ഗികളെ പരിചരിക്കാൻ എല്ലാ സൗകര്യങ്ങളും സജ്ജമാണ്. കൊവിഡിനെതിരായി ശക്തമായ പ്രതിരോധം തീർക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ രോ​ഗികളെ കണ്ടെത്താൻ ഇന്നലെ മാസ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. 1.33 ലക്ഷം പേരെയാണ് ഇന്നലെ ടെസ്റ്റ് ചെയ്തത്. ഈ റിസൾട്ട് ഇന്ന് പുറത്തുവരും. സാധാരണ​ഗതിയിൽ പതിനായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ എന്നിരിക്കെ ഇന്നത്തെ റിസൾട്ട് ഏറെ പ്രധാനപ്പെട്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only