01 ഏപ്രിൽ 2021

തോന്നും പോലെ കടമെടുത്തു, ഓരോ മലയാളിയും 55,000 രൂപയുടെ കടക്കാരൻ: ഉമ്മൻചാണ്ടി
(VISION NEWS 01 ഏപ്രിൽ 2021)അഞ്ചു വർഷം ഭരിച്ച് മുടിച്ച ഇടതു സർക്കാർ ഗുരുതരമായ കടക്കെണിയിലാണ് കേരളത്തെ തള്ളിവിട്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഓരോ മലയാളിയും 55,000 രൂപയുടെ കടക്കാരനാണ് എന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ഫേസ്ബുക്കിലാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

ഇടതു സർക്കാരിന്റെ തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകൾ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സർക്കാരിന്റെ മണ്ടൻ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

ഇടതുസർക്കാർ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയിൽ എത്താൻ പ്രധാന കാരണം.

അഞ്ചു വർഷം ഭരിച്ച് മുടിച്ച് ഇടതു സർക്കാർ ഗുരുതരമായ കടക്കെണിയിലാണ് നമ്മുടെ നാടിനെ തള്ളിവിട്ടത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only