30 ഏപ്രിൽ 2021

കൊറോണ പ്രതിരോധം : സഞ്ജു സാംസൺ നായകനായ​ രാജസ്ഥാൻ റോയൽസ് 7.5 കോടി രൂപ സംഭാവന നൽകി
(VISION NEWS 30 ഏപ്രിൽ 2021)

ന്യൂഡൽഹി : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7.5 കോടി രൂപ (ഒരു മില്യൺ യുഎസ് ഡോളർ) സംഭാവന നൽകി രാജസ്ഥാൻ റോയൽസ്.

‘ കൊറോണ ബാധിതർക്ക് അടിയന്തിര പിന്തുണ നൽകാനും അവരെ സഹായിക്കുന്നതിനുമായി രാജസ്ഥാൻ റോയൽ‌സ് ഉടമകൾ‌, കളിക്കാർ‌, മാനേജുമെൻറ് എന്നിവർ‌ ഒരു മില്യൺ‌ ഡോളർ‌ സംഭാവന പ്രഖ്യാപിക്കുന്നു, ‘ രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തു.

​ഉടമകളായ രാജസ്ഥാൻ റോയൽസ്​ ഫൗണ്ടേഷന്റെ ജീവകാരുണ്യ വിഭാഗം, ബ്രിട്ടീഷ്​ ഏഷ്യൻ ട്രസ്​റ്റ്​ എന്നിവയിലൂടെയാകും തുക വിനിയോഗിക്കുക ​. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ‘ഓക്സിജൻ ഫോർ ഇന്ത്യ’ എന്ന പദ്ധതി ആരംഭിച്ചതായി രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ പറഞ്ഞു.നിലവിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാനും,വിതരണം ചെയ്യാനുമാണ് തീരുമാനം.

ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റുമായി സഹകരിച്ച് കളിക്കാരും, ടീം ഉടമകളും ടീം മാനേജുമെന്റും ധനസമാഹരണത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്. ‘ രാജസ്ഥാൻ റോയൽ‌സ് സ്വരൂപിച്ച തുക ഇന്ത്യയ്ക്ക് സഹായമാകും , രാജസ്ഥാൻ കേന്ദ്രീകരിച്ച്, രഞ്ജിത് ബർത്തകൂർ അധ്യക്ഷനായ രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷൻ നിരവധി പ്രവർത്തനങ്ങൾ തുടരുന്നുവെന്നും- ട്വിറ്ററിൽ പറയുന്നു. മലയാളി താരം സഞ്ജു സാംസണാണ്​ രാജസ്ഥാൻ റോയൽസിന്റെ നായകൻ.

കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സി​ന്റെ താരം പാറ്റ്​ കമ്മിൻസ്​ 37 ലക്ഷം രൂപയും മുൻ ഓസ്​ട്രേലിയൻ താരം ബ്രറ്റ്​ ലീ 40 ലക്ഷത്തോളം രൂപയും കൊറോണ​ പ്രതിരോധത്തിനായി സംഭാവനയായി നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only