16 ഏപ്രിൽ 2021

വണ്‍പ്ലസ് 9 ആര്‍, വണ്‍പ്ലസ് 9 എന്നിവ വില്‍പ്പനക്ക് എത്തി ; മികച്ച ഓഫറുകൾ അറിയാം
(VISION NEWS 16 ഏപ്രിൽ 2021)വണ്‍പ്ലസ് 9 ആര്‍, വണ്‍പ്ലസ് 9 എന്നിവ ഇന്ത്യയില്‍ വിൽപ്പക്ക് എത്തി. 39,999 രൂപ മുതൽ വില വരുന്ന ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഒന്നിലധികം ഓണ്‍ലൈന്‍ ചാനലുകളിലൂടെ ലഭ്യമാകും. ഫോണുകളിലെ ഹാസ്സല്‍ബ്ലാഡ് ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 9 സീരീസിന്റെ പ്രധാന പ്രത്യേകത. കൂടാതെ, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് വിപുലമായ ഗെയിമിംഗ് കഴിവുകള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ശക്തമായ ക്വാല്‍കോം പ്രോസസറും വലിയ ബാറ്ററി ബാക്കപ്പും എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 ആര്‍ എന്നിവ ഇപ്പോള്‍ ആമസോണിലും വണ്‍പ്ലസ് വെബ്‌സൈറ്റിലും ലഭ്യമാണ്. എങ്കിലും, വില്‍പ്പന ഇപ്പോള്‍ പ്രൈം അംഗങ്ങള്‍ക്കും റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില. വണ്‍പ്ലസ് 9 ആറിന്റെ 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള സ്‌റ്റെപ്പ്അപ്പ് പതിപ്പിന് 43,999 രൂപയാണ് വില. കാര്‍ബണ്‍ ബ്ലാക്ക്, ലേക്ക് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ വണ്‍പ്ലസ് 9 ആര്‍ ലഭ്യമാണ്.

വണ്‍പ്ലസ് 9 നെ സംബന്ധിച്ചിടത്തോളം, 8 ജിബി + 128 ജിബി വേരിയന്റിന് 49,999 രൂപയ്ക്കും 12 ജിബി + 256 ജിബി മോഡലിന് 54,999 രൂപയ്ക്കും ഈ മിഡ് റേഞ്ച് ഉപകരണം ലഭ്യമാണ്. ആസ്ട്രല്‍ ബ്ലാക്ക്, ആര്‍ട്ടിക് സ്‌കൈ, വിന്റര്‍ മിസ്റ്റ് കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ ലഭ്യമാണ്.

ഫോണുകൾ വാങ്ങുന്നവർക്ക് നിരവധി ഓഫറുകള്‍ ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, പഴയ സ്മാര്‍ട്ട്‌ഫോണുകളുടെ കൈമാറ്റത്തില്‍ 13,750 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കിയിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോക്താക്കള്‍ക്ക് വണ്‍പ്ലസ് 9 ആര്‍ വാങ്ങുമ്പോള്‍ ഫ്ലാറ്റ് 2,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ബാങ്ക് ഓഫര്‍ ലഭിക്കും. വണ്‍പ്ലസ് 9 വാങ്ങുമ്പോള്‍ ഇതേ ഡിസ്‌ക്കൗണ്ട് 3,000 രൂപയാണ്. ആമസോണ്‍ പേ ലേറ്ററിലെ ആദ്യ സൈന്‍ അപ്പ് വഴി പണമടച്ചാല്‍ വാങ്ങുന്നവര്‍ക്ക് ഫ്ലാറ്റ് 100 രൂപ തിരികെ ലഭിക്കും.
വണ്‍പ്ലസ് വെബ്‌സൈറ്റിനെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുത്ത അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡുകള്‍ വഴി ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിന് 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only