30 ഏപ്രിൽ 2021

കൊവിഡ് വാക്സിന്‍ രജിസ്ട്രേഷൻ: അക്ഷയ കേന്ദ്രങ്ങള്‍ പണമീടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു
(VISION NEWS 30 ഏപ്രിൽ 2021)

​ 
കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പെടുക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്ട്രേഷന് പണമീടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു. രജിസ്ട്രേഷന്‍ സൗജന്യമായി ചെയ്ത് നല്‍കണമെന്ന് അറിയിച്ച്‌ ഐ.ടി മിഷന്‍ ഉത്തരവ്​ പുറപ്പെടുവിച്ചു. കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളെ ഏറെ പേരും ആശ്രയിച്ച്‌ തുടങ്ങിയിരുന്നു. 20 മുതല്‍ 100 രൂപ വരെ ഇതിനായി ഈടാക്കിയിരുന്നു. ഒരു കുടുംബത്തിനാകെ രജിസ്റ്റർ ചെയ്യുമ്പോള്‍ വന്‍ തുകയാണ് ഈ ഇനത്തില്‍ വേണ്ടി വന്നിരുന്നത്. വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചത്.

സി.പി.എം നിയന്ത്രിത സി.ഐ.ടി.യു അഫിലിയേറ്റഡ് സംഘടനയായ അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് ഇതിനെതിരെ രംഗത്ത് വന്നു. കൊവിഡ് സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ സൗജന്യമായി ചെയ്ത് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only