30 ഏപ്രിൽ 2021

കൊവിഡ് വ്യാപനം : തൊഴിലാളികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
(VISION NEWS 30 ഏപ്രിൽ 2021)

​  

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിക്കുന്നതിനും എല്ലാ തൊഴിലാളികളും ശ്രദ്ധചെലുത്തണം. നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. യാത്രകള്‍ പരമാവധി ഒഴിവാക്കണം. www.cowin.gov.inസൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് എത്രയും വേഗം വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. കൊവിഡ്-19 പോസിറ്റീവ് ആകുന്ന സാഹചര്യത്തില്‍ ഹോസ്പിറ്റല്‍/ആംബുലന്‍സ് സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി ദിശ യുടെ 1056 നമ്പറില്‍ ബന്ധപ്പെടുക. ടി വിവരങ്ങള്‍ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തണമെന്നും ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. 

പ്രാഥമിക മേഖല ഉള്‍പ്പെടുന്ന കൃഷി, പ്ലാന്റേഷന്‍, അനിമല്‍ ഹസ്ബന്ററി, ഡയറി, ഫിഷറീസ് തുടങ്ങിയവയിലും ദ്വിതീയ മേഖലയിലുള്‍പ്പെടുന്ന ഇന്‍ഡസ്ട്രീസ്, എംഎസ്എംഇ, നിര്‍മ്മാണ മേഖല തുടങ്ങിയവയിലും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. തൊഴിലുറപ്പ് ജോലികള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തുടരണം. തൊഴിലിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only