01 ഏപ്രിൽ 2021

രജനീകാന്തിന്​ ദാദ സാഹേബ്​ ഫാൽക്കേ പുരസ്​കാരം
(VISION NEWS 01 ഏപ്രിൽ 2021)ന്യൂഡൽഹി: തമിഴ്​ നടൻ രജനീകാന്തിന്​ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരമാണ് സ്റ്റൈൽ മന്നൻ രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ഇന്ത്യൻ സിനിമയിലെ പ​രമോന്നത പുരസ്​കാരമാണ്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്കാരം നേടുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു.

2016ൽ പത്മവിഭൂഷൺ, രണ്ട് തവണ പ്രത്യേക പരാമർശമുൾപ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മോഹന്‍ലാല്‍, ആശാ ഭോസ്‌ലെ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.

നേരത്തെ രജനീകാന്ത്​ രാഷ്​ട്രീയപാർട്ടി രൂപീകരിച്ച്​ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുമായി രജനീകാന്ത്​ സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനത്തിൽ നിന്നും താരം പിൻവാങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only