18 ഏപ്രിൽ 2021

​സ്വർണ്ണം പശരൂപത്തിലാക്കി സോക്സിനുള്ളിൽ; മംഗളൂരുവിൽ മലയാളി പിടിയിൽ
(VISION NEWS 18 ഏപ്രിൽ 2021)കള്ളക്കടത്ത് സ്വർണ്ണവുമായി മലയാളി യുവാവ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. കാസർഗോഡ് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളിൽനിന്ന് 504 ഗ്രാം (63 പവൻ) സ്വർണ്ണം പിടികൂടി. പിടികൂടിയ സ്വർണ്ണത്തിന് 24.44 ലക്ഷം രൂപ വില വരും.

രാസവസ്തുക്കൾ ചേർത്തു പശ രൂപത്തിലാക്കിയ സ്വർണ്ണം പായ്ക്കു ചെയ്ത് സോക്‌സിനകത്ത് പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ചാണു കടത്തിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കപിൽ ഗദെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only