17 ഏപ്രിൽ 2021

​ഭാര്യയ്ക്ക് പാറ്റയെ പേടി, വിവാഹമോചനം തേടി ഭർത്താവ്
(VISION NEWS 17 ഏപ്രിൽ 2021)



ഭാര്യയ്ക്ക് പാറ്റയെ പേടി..പേടിയൊരു ശല്യമായതോടെ വിവാഹമോചനം തേടി ഭർത്താവ്. ഇനി ഒപ്പം ജീവിക്കാനാവില്ലെന്നാണ് ഭർത്താവ് പറയുന്നത്.മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭാര്യയുടെ പേടി കാരണം ഒഴിയേണ്ടി വന്നത് 18 വീടുകളാണെന്നാണ് ഭർത്താവ് പറയുന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് ഭർത്താവ്. 2017ലായിരുന്നു വിവാഹം. വിവാഹസമയത്ത് ഭാര്യയുടെ പേടിയെ കുറിച്ച് അറിയില്ലായിരുന്നു. വീട്ടിൽ പാറ്റയെ കണ്ടാൽ ഭാര്യ അലറി ഓടുമെന്നും പിന്നീട് ആ വീട്ടിൽ താമസിക്കാൻ വിസമ്മതിക്കുമെന്നും ഭർത്താവ് പറയുന്നു. ഇങ്ങനെ 18 വീടുകളാണ് മാറിയത്. മനോരോ​ഗ വിദ​ഗ്ധനെ കാണിച്ചുവെങ്കിലും ഭാര്യ മരുന്നുകൾ കഴിക്കാൻ വിസമ്മതിക്കുകയാണെന്നും ഭർത്താവ് പറയുന്നു. തന്നെ മാനസികരോ​ഗിയാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നതായി ഭർത്താവ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only