01 ഏപ്രിൽ 2021

പെരുമ്പള്ളിയിൽ ഇന്നലെ രാത്രിയിലും അപകട പരമ്പര
(VISION NEWS 01 ഏപ്രിൽ 2021)

താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ഇന്നലെ രാത്രിയും അപകട പരമ്പര.നിരവധി ഇരുചക്രവാഹനങ്ങൾ റോഡിലെ ചെളിയിൽ തെന്നി വീണു.ഇന്നലെ വൈകീട്ട് മഴ പെയ്തതോടെ റോഡിൽ കയറ്റം കുറക്കാൻ മണ്ണെടുത്ത ഭാഗത്ത് ചെളിനിറയുകയും ഇത് റോഡിലാകെ വ്യാപിക്കുകയും ചെയ്തതാണ് അപകട കാരണം.
റോഡിലെ ഉറച്ച മണ്ണ് നീക്കം ചെയ്ത ഭാഗത്ത് ജി.എസ്.ബി നിറച്ച് ബലപ്പെടുത്താറാണ് പതിവ്, എന്നാൽ ഇവിടെ ചെയ്തത് നീക്കം ചെയ്ത ചെമ്മണ്ണ് വീണ്ടും റോഡിൽ നിരത്തി ഉറപ്പിക്കുകയായിരുന്നു. മഴ പെയ്തതോടെ ഇവിടം വീണ്ടും ചെളിയാവാൻ കാരണമായതിതാണ്.

രാത്രിയിൽ നാട്ടുകാർ റോഡിൽ കാവൽ നിന്ന് ഓരോ വാഹനങ്ങൾക്കും മുന്നറിയിപ്പ് നൽകി കൊണ്ടിരുന്നതിനാൽ അപകടത്തിൻ്റെ തോത് കുറഞ്ഞുകിട്ടി.

 *മുന്നറിയിപ്പ്* മഴ പെയ്തു കഴിഞ്ഞാൽ പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗത്തു കൂടെ ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ ഒരു ജോഡി വസ്ത്രവും, First Aid  ഡാമിഗ്രികളും കൈവശം കരുതുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only