29 ഏപ്രിൽ 2021

​കൊവിഡ് പ്രതിരോധത്തിൽ മാതൃകയായി കെ എസ് ഇ ബി ; ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
(VISION NEWS 29 ഏപ്രിൽ 2021)


കൊവിഡ് പ്രതിരോധ വാക്‌സിൻ വാങ്ങുന്നതിനുള്ള വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്തു കെ എസ് ഇ ബി ജീവനക്കാർ. ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ തീരുമാനിച്ചു. ഇന്നു വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം. കെ എസ് ഇ ബി ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതയെ മന്ത്രി അഭിനന്ദിച്ചു.

എട്ടു കോടിയോളം രൂപയാണ് ഇതുവഴി കെ എസ് ഇ ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. യോഗത്തിൽ പങ്കെടുത്ത എല്ലാ സംഘടനകളും ഏകകണ്ഠമായായിരുന്നു തീരുമാനം കൈക്കൊണ്ടത്. കൂടുതൽ ദിവസത്തെ ശമ്പളം സംഭവനയായി ലഭിക്കുമെങ്കിൽ 10കോടിയോളം തുക കെ എസ് ഇ ബി ജീവനക്കാരുടെ വകയായി ദുരിശ്വാസനിധിയിലേക്ക് എത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only