2020 ഒക്റ്റോബർ 1-ന് നാല് ഫൈബർ പ്ലാനുകളാണ് ബിഎസ്എൻഎൽ ആരംഭിച്ചത്. ഫൈബർ ബേസിക്ക്, ഫൈബർ വാല്യൂ, ഫൈബർ പ്രീമിയം, ഫൈബർ അൾട്രാ എന്നിവയായിരുന്നു ആദ്യത്തെ നാല് പ്ലാനുകൾ. പിന്നീട് മറ്റു ചില പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും മറ്റു ചിലത് ഉപേക്ഷിക്കുകയും ചെയ്തു.
ഇന്ന് മുതൽ ബിഎസ്എൻഎൽ ഫൈബർ ഉപയോക്താക്കൾക്ക് ഫൈബർ ബേസിക്ക് പ്ലാൻ, ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ എന്നിവയിൽ നിന്ന് ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ. ഫൈബർ ബേസിക്ക് പ്ലാൻ പ്രതിമാസം 599 രൂപയുടേതും പ്രീമിയം പ്ലസ് 1,277 രൂപയുടേതുമാണ്.
ബിഎസ്എൻഎൽ ഫൈബർ ബേസിക്ക് പ്ലസ് ബ്രോഡ്ബാൻഡ് പ്ലാൻ
നികുതി ഒഴിച്ചാൽ പ്രതിമാസം 599 രൂപ നൽകേണ്ടിവരുന്ന പ്ലാൻ ആണ് ബിഎസ്എൻഎൽ ഫൈബർ ബേസിക്ക് പ്ലസ് ബ്രോഡ്ബാൻഡ് പ്ലാൻ. ഈ പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 60 എംബിപിഎസ് വരെ ഡൗൺലോഡിങ് അല്ലെങ്കിൽ അപ്ലോഡിങ് വേഗതയും 3,300 ജി ബി വരെ ഡാറ്റയുമാണ് ബി എസ് എൻ എൽ വാഗ്ദാനം ചെയ്യുന്നത്. ഈ ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. പരിധികളില്ലാതെ വോയിസ് കോളിങിനുള്ള അവസരവും ഈ പ്ലാനിന്റെ ഭാഗമായി ബിഎസ്എൻ എൽ നൽകുന്നു.
ബിഎസ്എൻഎൽ ഫൈബർ പ്രീമിയം പ്ലസ് ബ്രോഡ്ബാൻഡ് പ്ലാൻ
നികുതി ഒഴിച്ച് 1,277 രൂപയ്ക്കാണ് ബിഎസ്എൻഎൽ ഫൈബർ പ്രീമിയം പ്ലസ് ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമാവുക. 200 എംബിപിഎസ് വരെ വേഗതയും 3,300 ജി ബി ഡാറ്റയുമാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. നിശ്ചിത ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 15 എംബിപിഎസ് ആയി കുറയുന്നു.
ബിഎസ്എൻഎൽ നിലവിൽ ഉപയോക്താക്കൾക്ക് നൽകുന്ന രണ്ട് പ്ലാനുകൾ ഇവയാണ്. ഉപേക്ഷിച്ച പ്ലാനുകളിൽ ഒന്നായ ഫൈബർ ബേസിക്ക് പ്ലാൻ പ്രതിമാസം 499 രൂപയ്ക്കായിരുന്നു ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നത്. 30 എംബി പിഎസ് വരെ വേഗതയും 3,300 ജി ബി ഡാറ്റയും നൽകിയിരുന്ന ആ പ്ലാൻ സാധാരണക്കാർക്ക് മികച്ച ഫൈബർ ഇന്റർനെറ്റ് സേവനമായിരുന്നു. ഉപേക്ഷിച്ച പ്ലാനുകൾ ഡിസംബർ 29 മുതൽ നിർത്താനായിരുന്നു ആദ്യത്തെ തീരുമാനമെങ്കിലും ആവശ്യക്കാരുടെ എണ്ണം പരിഗണിച്ച് 2021 ഏപ്രിൽ 4 വരെ നീട്ടുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ