08 ഏപ്രിൽ 2021

സംസ്ഥാനം ഇനി പരീക്ഷ ചൂടില്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി.
(VISION NEWS 08 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ശരീര ഊഷ്മാവ് പരിശോധിച്ച് മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കിയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളിലേക്ക് അധ്യാപകര്‍ എത്തിച്ചത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് സോഷ്യോളജിയും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം ആദ്യ പേപ്പറും ആയിരുന്നു ഇന്നത്തെ പരീക്ഷകള്‍. ഫോക്കസ് പോയിന്റിന് പ്രാധാന്യം നല്‍കുന്നതാണ് ചോദ്യപേപ്പറെന്നും വിവരം. കൂള്‍ ഓഫ് ടൈം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യദിനം പരീക്ഷ കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു.

2947 കേന്ദ്രങ്ങളിലായി 422000 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 2004 പരീക്ഷാകേന്ദ്രങ്ങള്‍ ആണ് സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only