02 ഏപ്രിൽ 2021

തിരുവമ്പാടി ഇത്തവണ ആര്‍ക്കൊപ്പം; പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍
(VISION NEWS 02 ഏപ്രിൽ 2021)എല്‍ഡിഎഫ് അട്ടിമറിയിലൂടെ പിടിച്ചെടുത്ത തിരുവമ്പാടി മണ്ഡലം തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് യുഡിഎഫ്. മണ്ഡലം നിലനിര്‍ത്താന്‍ യുവ നേതാവായ ലിന്റോ ജോസഫിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. മണ്ഡലത്തില്‍ ജനകീയനായ സി.പി. ചെറിയ മുഹമ്മദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. അനുഭവത്തിന്റെ കരുത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബേബി അമ്പാട്ടും മണ്ഡലത്തില്‍ സജീവമാണ്.
ബിജെപിയുടെ മുതിര്‍ന്ന നേതാവും സഹകാരിയുമായ ബേബി അമ്പാട്ടിനും മണ്ഡലത്തില്‍ അടിത്തട്ടില്‍ വരെ സ്വാധീനമുണ്ട്. ബിഡിജെഎസില്‍ നിന്ന് തിരിച്ചെടുത്ത മണ്ഡലത്തില്‍ ബിജെപിയും കളം നിറഞ്ഞു കഴിഞ്ഞു. മുക്കം മേഖലയില്‍ നേടിയ അധിക വോട്ടുകളാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് തുണയായത്. മുക്കം നഗരസഭയില്‍ സി.പി. ചെറിയ മുഹമ്മദിന്റെ സ്വാധീനമാണ് യുഡിഎഫിന്റെ കരുത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും യുഡിഎഫിന് ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only