05 April 2021

ജീവനക്കാരുടെ ക്ഷേമത്തിനായി ഒരാഴ്ച അവധി പ്രഖ്യാപിച്ച് ലിങ്ക്ഡ്ഇൻ
(VISION NEWS 05 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപ്രൊഫഷണൽ സോഷ്യൽ നെറ്റ്‌വർക്ക് ആയ ലിങ്ക്ഡ്ഇൻ തങ്ങളുടെ 15,900ത്തോളം മുഴുവൻ സമയ ജീവനക്കാർക്ക് അടുത്തയാഴ്ച അവധി നൽകുന്നു. ജീവനക്കാർക്ക് ക്ഷീണമകറ്റി കൂടുതൽ ഊർജസ്വലരായി മാറാനുള്ള അവസരം നൽകാനാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി എ എഫ് പിയോട് പറഞ്ഞു.
തിങ്കളാഴ്ച മുതൽ തുടങ്ങുന്ന 'റെസ്റ്റ്അപ്പ്!' വീക്ക് ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണ് ആസൂത്രണം ചെയ്തതെന്ന് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു.

"കമ്പനി മുഴുവനായി ഒരാഴ്ചക്കാലം അവധിയിൽ പോവുക എന്നത് വിസ്മയകരംതന്നെയാണ്", എ എഫ് പിയുടെ അന്വേഷണത്തോടുള്ള പ്രതികരണമായി ലിങ്ക്ഡ്ഇൻ പറയുന്നു. അവധി കഴിഞ്ഞ് തിരികെ വരുമ്പോൾ കമ്പനിയുടെ ഉള്ളിൽ നിന്ന് തന്നെയുള്ള നൂറുകണക്കിന് മെയിലുകൾക്ക് മറുപടി നൽകേണ്ട ബാധ്യത ജീവനക്കാർക്ക് ഉണ്ടാകില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഈ ആഴ്ച ഒറ്റപ്പെടലോ ഏകാന്തതയോഅനുഭവിക്കേണ്ടി വരുന്ന ജീവനക്കാർക്ക് ദിവസവും വിവിധ തരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങളിലോ സന്നദ്ധ പ്രവർത്തനങ്ങളിലോ ഭാഗബാക്കാകാനുള്ള അവസരവും ഒരുക്കികൊടുക്കുമെന്ന് കമ്പനി അറിയിക്കുന്നു. കമ്പനിയിലെ ഏതാനും ജീവനക്കാർ ഉൾപ്പെടുന്ന പ്രധാനപ്പെട്ട ടീം ഈ ആഴ്ച ജോലി ചെയ്യുമെന്നും അവർക്ക് പിന്നീട് അവധി നൽകുമെന്നും കൂടി ലിങ്ക്ഡ്ഇൻ അറിയിക്കുന്നു.

കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം കുറയ്ക്കാനായി യു എസിൽ ടെക്‌നോളജി കമ്പനികളായിരുന്നു ആദ്യം വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത്. അതിൽ ഭൂരിഭാഗം കമ്പനികളും ഇനിയും ജീവനക്കാർക്കായി ഓഫീസുകൾ പൂർണമായി തുറന്നു കൊടുത്തിട്ടില്ല. ട്വിറ്റർ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ഓപ്‌ഷൻ അനിശ്ചിതകാലത്തേക്ക് നീട്ടി നൽകിയിരിക്കുകയാണ്.


സെപ്റ്റംബർ വരെ ജീവനക്കാർ ഓഫീസിലേക്ക് മടങ്ങി വരുമെന്ന് ലിങ്ക്ഡ്ഇൻ പ്രതീക്ഷിക്കുന്നില്ല. അതോടൊപ്പം പകുതിയോളം സമയം വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാൻ പറ്റുന്ന സാഹചര്യം ഔദ്യോഗികമായി സ്വീകരിക്കാനും ലിങ്ക്ഡ്ഇൻ ആലോചിക്കുന്നുണ്ട്.

സോഷ്യൽ നെറ്റ്‌വർക്കിങിന്റെ മേഖലയിലേക്ക് കടന്നു ചെല്ലാനുംബിസിനസ് സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും 2016 മധ്യത്തിലാണ് മൈക്രോസോഫ്റ്റ് 26.2 ബില്യൺ ഡോളർ തുകയ്ക്ക്ലിങ്ക്ഡ്ഇൻ വാങ്ങിയത്.തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമാണ് ലിങ്ക്ഡ്ഇൻ.തൊഴിൽ ദാതാക്കൾ തൊഴിലവസരം പ്രസിദ്ധപ്പെടുത്താനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതാ രേഖകൾ സമർപ്പിക്കുന്നതിനുമുള്ള അവസരമാണ് ലിങ്ക്ഡ് ഇൻ ഒരുക്കുന്നത്.അലക്‌സ ഇന്റർനെറ്റ് റാങ്കിങിൽ 20-ാം സ്ഥാനത്താണ് ഈ വെബ്‌സൈറ്റ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വെബ്‌സൈറ്റ് 2013-ൽ അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഡാനിഷ്, റൊമാനിയൻ, റഷ്യൻ, ടർക്കിഷ്, ജാപ്പനീസ്, ചെക്ക്, പോളിഷ്, കൊറിയൻ, ഇന്തോനേഷ്യൻ, മലായ്, തഗാലോഗ് എന്നിങ്ങനെ 24 ഭാഷകളിൽ ലഭ്യമാണ്.

Post a comment

Whatsapp Button works on Mobile Device only