16 ഏപ്രിൽ 2021

​സമ്പൂർണ ലോക്ക്ഡൗൺ വേണ്ട: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
(VISION NEWS 16 ഏപ്രിൽ 2021)രാജ്യത്ത് കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർ‍ക്കാർ നിർദ്ദേശിച്ചു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സിനുകൾക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നൽകാനും തീരുമാനമായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only