താൻ ഗർഭിണിയായിരുന്നപ്പോൾ സ്വന്തം വീട്ടിൽ പോയി നിന്നു. ഈ സമയത്താണ് ഭർത്താവ് വീട്ടു ജോലിക്കാരിയുമായി പ്രണയത്തിലായതെന്ന് അൽക്ക പരാതിയിൽ പറയുന്നു. പ്രസവിച്ച ശേഷവും തന്നെയും മകനെയും കാണാൻ പോലും ഭർത്താവ് വന്നില്ല. അതിനുശേഷം വീട്ടിലേക്കു കൂട്ടികൊണ്ടുപോകാനും വന്നില്ല. ഇതോടെ താൻ അവിടേക്കു തനിച്ചു പോകുകയായിരുന്നു. എന്നാൽ ഭർത്താവ് തന്നോട് ഒരു അടുപ്പവും കാണിച്ചില്ലെന്നും യുവതി പരാതിയിൽ പറയുന്നു.
വീട്ടിൽ വെച്ച് തന്റെ മുന്നിൽവെച്ച് ജോലിക്കാരിയോട്, ഭാര്യയോടെന്ന പോലെ ഭർത്താവ് പെരുമാറിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു. ഇതു ചോദ്യം ചെയ്തതോടെ തന്നെ ഉപദ്രവിക്കാനും തുടങ്ങിയെന്ന് യുവതി നൽകിയ പരാതിയിലുണ്ട്. ശാരീരികവും മാനസികവുമായ പീഡനം തുടർന്നു. എങ്ങനെയും തന്നെ വീട്ടിൽ നിന്നു പുറത്താക്കാനായിരുന്നു ഭർത്താവിന്റെ ശ്രമം. ഇതിനിടെ പിഞ്ചു കുഞ്ഞിനെ ഉപദ്രവിക്കാനും ശ്രമിച്ചു. അവിഹിത ബന്ധം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
അതിനുശേഷമാണ് വീട്ടിൽനിന്ന് തന്നെ ബലപ്രയോഗത്തിലൂടെ ഭർത്താവ് പുറത്താക്കിയതെന്നും, ഇനി തന്റെ ഒപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും ഭർത്താവ് പറഞ്ഞു. മൂത്ത മകനെയും ഇളയ കുട്ടിയെയും ഭർത്താവ് പിടിച്ചുവെച്ചിരിക്കുകയാണെന്നും, മക്കളെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.
യുവതിയുടെ പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊഴിയെടുക്കാൻ രണ്ടു തവണ വിളിപ്പിച്ചെങ്കിലും യുവതിയുടെ ഭർത്താവ് സ്റ്റേഷനിലെത്തിയില്ലെന്നു പൊലീസ് പറയുന്നു. ഇരു കൂട്ടരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് നികോൽ സ്റ്റേഷൻ ഹൌസ് ഓഫീസർ പറയുന്നത്.
Post a comment