04 ഏപ്രിൽ 2021

കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർത്ഥി
(VISION NEWS 04 ഏപ്രിൽ 2021)കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എസ്.കെ അനന്തകൃഷ്ണൻ. പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെയാണ് കർഷകൻ കൂടിയായ അനന്തകൃഷ്ണന്റെ റോഡ് ഷോ.
ഹൈവേയിലൂടെ പതിനഞ്ചോളം കാളവണ്ടികളിലാണ് എസ്.കെ അനന്തകൃഷ്ണന്റെ റോഡ് ഷോ. ‘വളരെ ആവേശത്തോടെയുള്ള പ്രവർത്തനമായിരുന്നു മലമ്പുഴ നിയോജക മണ്ഡലത്തിൽ. മലമ്പുഴയിൽ യുഡിഎഫ് വിജയിക്കും’- അനന്തകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു. മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു.

വിവിധ ജില്ലകളിൽ സ്ഥാനാർത്ഥികൾ റോഡ്‌ഷോകൾ നടത്തുകയാണ്. പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അണികൾക്ക് ആവേശം പകർന്നുകൊണ്ടാണ് നേതാക്കൾ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only