07 ഏപ്രിൽ 2021

എഫ്‌.സി.എ.ടി. ഇനിയില്ല; സിനിമക്കാര്‍ ഹൈക്കോടതിയെ സമീപിക്കണം
(VISION NEWS 07 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകന്യൂഡല്‍ഹി: സിനിമ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് രൂപീകരിച്ച ദ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പാലറ്റ് ട്രിബ്യൂണല്‍(എഫ്‌.സി.എ.ടി.) ഇനിയില്ല. കേന്ദ്ര നിയമമന്ത്രാലം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവ് പ്രകാരം സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം 1983-ലാണ് എഫ്‌.സി.എ.ടി. രൂപീകരിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനങ്ങളെ എഫ്‌.സി.എ.ടി.യില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യാമായിരുന്നു. അതിനുള്ള അവസരമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. 

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരേ വിശാല്‍ ഭരദ്വാജ്‌, ഹന്‍സല്‍ മേത്ത, റിച്ച ഛദ്ദ തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതിയ്ക്ക് സമയം ഉണ്ടാകുമോ എന്നും ഈ തീരുമാനത്തിന് പിന്നില്‍ എന്താണെന്നും ഹന്‍സല്‍ മേത്ത ചോദിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only