18 ഏപ്രിൽ 2021

മദ്യപാനത്തിനിടയിലെ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു
(VISION NEWS 18 ഏപ്രിൽ 2021)മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് കൊല്ലത്ത് സുഹൃത്തിനെ വെട്ടി കൊന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ ചണ്ണപ്പേട്ടയിലാണ് സംഭവം. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെൻ്റ് കോളനിയിൽ കമ്പകത്തു മൂട്ടിൽ വീട്ടിൽ കുട്ടപ്പനാണ് വെട്ടേറ്റ് (43)കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് വനത്തുമുക്ക് സ്വദേശി ലൈബു ഏരൂർ പൊലീസിൻ്റെ പിടിയിലായി. മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ലൈബു കൊടുവാൾ ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരുന്നു . മൃതദേഹം അഞ്ചൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only