17 ഏപ്രിൽ 2021

വളർത്തുനായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത
(VISION NEWS 17 ഏപ്രിൽ 2021)മലപ്പുറം എടക്കരയിൽ ബൈക്കിന്റെ പുറകിൽ നായയെ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത. വീട്ടിലെ ചെരുപ്പും മറ്റും കടിച്ചു നശിപ്പിച്ചതിനാണ് ഉടമ നായയോട് ക്രൂരത കാണിച്ചത്.

എടക്കര പെരുംകുളത്താണ് സംഭവം നടക്കുന്നത്. വളർത്തുനായയെ ഉടമ ഉപേക്ഷിക്കാൻ കൊണ്ട് പോകും വഴിയാണ് ക്രൂരത. സംഭവം തടഞ്ഞ നാട്ടുകാരോട് ഉടമ കയർക്കുകയും നായയെ കൊണ്ടു പോകുകയും ചെയ്തു.സേവ്യർ എന്നയാളുടെ പേരിലുള്ള വാഹനത്തിലാണ് നായയെ കെട്ടി വലിച്ചത്. നായയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only