17 ഏപ്രിൽ 2021

ഗൂ​ഗിൾ എർത്തിലെ വിസ്മയക്കാഴ്ചകൾ..!പുതിയ അപ്ഡേറ്റുമായി ​ഗൂ​ഗിൾ
(VISION NEWS 17 ഏപ്രിൽ 2021)



ടൈംലാപ്‌സ് എന്ന പേരില്‍ ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ എര്‍ത്ത്. ഭൂമി ഇപ്പോഴത്തേതു പോലെ എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് കാണാന്‍ ഉപയോക്താക്കളെ അനുവദിക്കും. 2017 നു ശേഷമുള്ള ഗൂഗിള്‍ എര്‍ത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റായാണ് ഇതിനെ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാര്‍ത്ഥ ലോക തെളിവുകള്‍, കാര്‍ഷിക വികാസത്തിന്റെ അടയാളങ്ങള്‍, വര്‍ധിച്ചുവരുന്ന നഗര മെട്രോപോളിസികളുടെ വ്യാപനം എന്നിവ വീഡിയോയിൽ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയും. ലോകത്തിന്റെ ഏത് ഭാഗവും 4 ഡിയില്‍ കാണാന്‍ ഗൂഗിള്‍ എര്‍ത്ത് ആളുകളെ അനുവദിക്കുന്നു.

ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എര്‍ത്തിലെ ടൈംലാപ്‌സിൽ എത്തിയാൽ ഗ്രഹത്തിലെ ഏത് സ്ഥലത്തിനും കഴിഞ്ഞ ദശകങ്ങളിലുണ്ടായ മാറ്റം കാണാം. ഈ ടൈംലാപ്‌സ് വീഡിയോ നിര്‍മ്മിക്കുന്നതിന് ജിയോസ്‌പേഷ്യല്‍ വിശകലനത്തിനുള്ള ഗൂഗിളിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമായ എര്‍ത്ത് എഞ്ചിനില്‍ 'പിക്‌സല്‍ ക്രഞ്ചിംഗ്' എന്ന സാങ്കേതികസംവിധാനം രൂപപ്പെടുത്തിയത്രേ. ഗൂഗിള്‍ എര്‍ത്തില്‍ ആനിമേറ്റുചെയ്ത ടൈംലാപ്‌സ് ഇമേജറി ചേര്‍ക്കുന്നതിന്, 1984 മുതല്‍ 2020 വരെ 24 ദശലക്ഷത്തിലധികം ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു.ടൈംലാപ്‌സ് ഡാറ്റയില്‍ നിന്ന് 800 ലധികം വീഡിയോകള്‍ ഗൂഗിള്‍ എര്‍ത്ത് പൊതുജനങ്ങള്‍ക്കായി ഗൂഗിള്‍ എര്‍ത്തില്‍ തിരയേണ്ട ആവശ്യമില്ലാതെ പുറത്തിറക്കി, അത് യൂട്യൂബില്‍ പ്രസിദ്ധീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only