18 ഏപ്രിൽ 2021

എറണാകുളത്തും കോഴിക്കോടും രണ്ടായിരം കടന്ന് കൊവിഡ് കേസുകൾ; അഞ്ച് ജില്ലകളിൽ ആയിരം കടന്നു
(VISION NEWS 18 ഏപ്രിൽ 2021)കേരളത്തിൽ ഇന്ന് 18,257 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തും കോഴിക്കോടും കൊവിഡ് കേസുകൾ രണ്ടായിരം കടന്നു. അഞ്ച് ജില്ലകളിൽ ആയിരം കടന്നു. ജില്ല തിരിച്ചുള്ള കണക്കുകൾ :

എറണാകുളം 2835, കോഴിക്കോട് 2560, തൃശൂർ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂർ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസർഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 269 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂർ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂർ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസർഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂർ 14, വയനാട്, കാസർഗോഡ് 6 വീതം, എറണാകുളം, തൃശൂർ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only