16 ഏപ്രിൽ 2021

​പാറശ്ശാലയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി
(VISION NEWS 16 ഏപ്രിൽ 2021)



തിരുവനന്തപുരം പാറശ്ശാല കുഴിഞ്ഞാംവിളയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞാംവിള സ്വദേശി മീനയെ ആണ് ഭർത്താവ് ഷാജി വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

മുഖത്തും കഴുത്തിനും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ മരിച്ചു. ഭാര്യയെ വെട്ടിയ ശേഷം ഷാജി പാറശ്ശാല പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only