01 ഏപ്രിൽ 2021

പതിമൂന്നുകാരിയെ ഗർഭിണിയാക്കിയ കേസിൽ ജയിലിൽ കിടന്നത് രണ്ടരവർഷം,​ ഡിഎൻഎ ടെസ്റ്റിനൊടുവിൽ വൻട്വിസ്റ്റ്
(VISION NEWS 01 ഏപ്രിൽ 2021)പതിമൂന്നുകാരിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ യുവാവ് ജയിൽ കഴിഞ്ഞത് രണ്ടരവർഷം. അവസാനം ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് അല്ലെന്നു തെളിഞ്ഞതിനെത്തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചു.

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ഇരുപത്തിയെട്ടുകാരനെ 2019 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പ്രതി മകൾക്കു പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുകയായിരുന്നുവെന്നാണ് പിതാവ് പൊലീസിനോടു പറഞ്ഞത്. ഇയാളിൽനിന്നാണ് മകൾ ഗർഭിണിയായത്. ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയതിനാൽ ഏഴു മാസം ആയപ്പോഴാണ് പുറത്തറിഞ്ഞതെന്നു പിതാവിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

പ്രതിയുടെ അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ച് കഴിഞ്ഞ വർഷം ജൂലായിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. കൃത്യമായ അന്വേഷണം നടത്താതെയാണ് തന്റെ കക്ഷിയെ ജയിലിൽ അടച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. പോക്‌സോ കോടതിയിലാണ് വിചാരണ. കേസിൽ ഇനിയും കുറ്റം ചുമത്തിയിട്ടില്ല. ഡി.എൻ.എ പരിശോധനയുടെ പശ്ചാത്തലത്തിൽ തുടർന്ന് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.

അതേസമയം ഡി.എൻ.എ പരിശോധനയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്നും പിതാവ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only