05 ഏപ്രിൽ 2021

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം കശ്മീരില്‍
(VISION NEWS 05 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകലോകത്തിലെ എറ്റവും വലിയ റെയിൽവേ മേൽപ്പാലം ഇന്ത്യയ്ക്ക് സ്വന്തമാകാൻ പോകുന്നു. കശ്മീറിലാണ് ഈ പാലം നിർമിക്കുന്നത്. 359 മീറ്റർ ഉയരമുള്ള പാലം കശ്മീരിലെ ചെനാബ് നദിയ്ക്ക് കുറുകെയാണ് നിർമിക്കുന്നത്. 1.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം. 1,486 കോടി രൂപ ആകെ ചെലവ് വരുന്ന ശ്രീനഗർ-ബാരമുള്ള റെയിൽ വേ െൈലനിന്റെ ഭാഗമായാണ് പാലം നിർമിക്കുന്നത്.
പാരിസീലെ ഈഫൽ ടവറിനേക്കാളും 35 മീറ്റളോളം ഉയരമുണ്ട് ഈ പാലത്തിന്. പാലത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ ലൈൻ നിർമിക്കുന്നത്. രണ്ടര വർഷത്തിനുള്ളിൽ റെയിൽവേ ലൈനിന്റേയും പണി പൂർത്തിയാകും. തിങ്കളാഴ്ചയാണ് ആർച്ചിന്റെ ഏറ്റവും ഉയരത്തിലുള്ള 5.6 മീറ്റർ നീളമുള്ള ഭാഗം ഘടിപ്പിച്ചത്.

10,619 മെട്രിക്ക് ടണ്ണാണ് ആർച്ചിന്റെ മാത്രം ആകെ ഭാരം. 266 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനേയും ഇടത്തരം ഭൂകമ്പങ്ങളേയും പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഏകദേശം 584 കിലോമീറ്റർ നീളത്തിലുള്ള വെൽഡിങാണ് ആർച്ചിന്റെ നിർമാണത്തിന് ആവശ്യമായി വന്നത്. ഇത് ജമ്മു താവിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരത്തിന് തുല്യമാണ്. വടക്കൻ റെയിൽവേയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിയാണ് ഈ പാലത്തിന്റെ നിർമാണത്തെ പരിഗണിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only