03 ഏപ്രിൽ 2021

വൈഗയുടെ ദുരൂഹ മരണം; അച്ഛന് എതിരെ ലുക്കൗട്ട് നോട്ടിസ്
(VISION NEWS 03 ഏപ്രിൽ 2021)
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. സനു മോഹനും മകള്‍ വൈഗയും അടങ്ങിയ കുടുംബം താമസിച്ചിരുന്ന കാക്കനാട്ടെ ഫ്‌ളാറ്റില്‍ പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഈ രക്തക്കറ വൈഗയുടെതെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

രക്ത സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ സനു മോഹന്റെയും കാറിന്റെയും ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കി. കാര്‍ പൊളിച്ച് വിറ്റിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സനു മോഹന്‍ തന്നെയാണോ കാറോടിച്ചത് എന്നുള്ള കാര്യത്തില്‍ ഇപ്പോഴും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

സനു മോഹന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിലുള്ള സനു മോഹന്റെ സുഹൃത്തും ഒളിവിലാണ്. വൈഗയുടെ മരണത്തെക്കുറിച്ചും സനു മോഹന്റെ തിരോധാനത്തെ കുറിച്ചും ഇയാള്‍ക്ക് അറിവ് ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സനു മോഹന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും നിലവിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only