06 ഏപ്രിൽ 2021

മൂന്ന് ലക്ഷം രൂപ നൽകി 'വാങ്ങിയ' ഭാര്യ പതിമൂന്നാം നാൾ ഒളിച്ചോടി; പരാതിയുമായി രാജസ്ഥാൻ സ്വദേശി
(VISION NEWS 06 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകജയ്പുർ: മൂന്ന് ലക്ഷം രൂപ നൽകി 'വാങ്ങിയ' ഭാര്യ ഒളിച്ചോടി പോയെന്ന പരാതിയുമായി യുവാവ്. രാജസ്ഥാൻ ഭരത്പുർ നഗ്ല മദർ സ്വദേശി നാരായൺ സിംഗ് ഗുർജാർ ആണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ബയാന പൊലീസ് സ്റ്റേഷന്‍ പരിധിയിൽ പെട്ട മേഖലയാണിത്.
ഗുർജാറിന്‍റെ പരാതി അനുസരിച്ച് ഒരു ഇടനിലക്കാരൻ വഴി വധുവിന്‍റെ പിതാവിന് മൂന്ന് ലക്ഷം രൂപ നൽകിയ ശേഷമാണ് വിവാഹച്ചടങ്ങുകൾ നടന്നത്. കല്ല്യാണം കഴിഞ്ഞ് പതിമൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കാണാതാവുകയായിരുന്നു. മധ്യപ്രദേശ് ഗ്വാളിയാർ സ്വദേശിയാണ് വധു. തന്‍റെ പരിചയക്കാരനായ ഹരി സിംഗ് എന്നയാൾ വഴിയാണ് മധ്യപ്രദേശ് സ്വദേശിനി സുനിത എന്ന പെൺകുട്ടിയുടെ വിവാഹാലോചന എത്തിയത് എന്നാണ് ഗുർജാർ പറയുന്നത്. മാർച്ച് ആറാം തീയതിയാണ് വിവാഹാലോചനയുമായി ഇയാൾ സമീപിക്കുന്നത്. വിവാഹച്ചടങ്ങുകൾക്കായി മൂന്ന് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. വരൻ അത് സമ്മതിക്കുകയും ചെയ്തു.തുടർന്ന് മാർച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് മണിയോടെ ഇടനിലക്കാരനായ ഹരിക്കൊപ്പം സുനിതയും സഹോദരങ്ങളും ഗുർജാറിന്‍റെ വീട്ടിലെത്തി. മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അതേദിവസം തന്നെ വിവാഹച്ചടങ്ങുകളും നടന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വധുവിനെ കാണാതായതോടെ അവരുടെ പിതാവിനെയും സഹോദരങ്ങളെയും വിളിച്ച് അന്വേഷിച്ചുവെങ്കിലും സുനിത എവിടെയാണെന്ന് അറിയില്ലെന്നാണ് ഇവർ മറുപടി നൽകിയതെന്നും പരാതിയിൽ പറയുന്നു.

മറ്റൊരു സംഭവത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു യുവതിയെ രണ്ടു ലക്ഷം രൂപയ്ക്ക് വ്യവസായിക്കു വിറ്റ ഒരാൾ അറസ്റ്റിലായി. കർണാടകയിലെ ധാർവാഡ് താലൂക്കിലെ ഉപ്പിൻ ബെതഗേരിയിലാണ് സംഭവം. ബംഗളുരുവിലെ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂട്ടിക്കൊണ്ടു വന്നു വ്യവസായിക്കു വിറ്റത്. യുവതിയെ കൈമാറിയതിന് പ്രതിഫലമായി രണ്ടു ലക്ഷം രൂപ ദിലീപ് എന്നയാൾ കൈപ്പറ്റുകയും ചെയ്തു. വ്യവസായിയുടെ വീട്ടിൽനിന്ന് രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിലീപിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

കടുത്ത ദാരിദ്ര്യത്തിലായിരുന്ന യുവതിയെയാണ് ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത്. ധർവാഡ് കേസി പാർക്കിന് സമീപമുള്ള ഒരു കടയിൽ സെയിൽസ് ഗേളായി പോകുകയായിരുന്ന യുവതിയെയാണ്, ബംഗളരുവിലെ വൻ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു പ്രദേശവാസി കൂടിയായ ദിലീപ് കടത്തിക്കൊണ്ടുപോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only