16 ഏപ്രിൽ 2021

പൂരത്തിരക്കിലേക്ക്..തൃശ്ശൂർ പൂരത്തിന് നാളെ കൊടികയറും
(VISION NEWS 16 ഏപ്രിൽ 2021)പൂരങ്ങളുടെ പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും. പൂരത്തില്‍ 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളും ആചാരങ്ങളും ഏറെ പ്രധാനമാണ്. കഴിഞ്ഞതവണ കൊവിഡ് നിയന്ത്രണങ്ങൾ മൂലം പൂരം ചടങ്ങ് മാത്രമായി ചുരുക്കിയിരുന്നു. ഇത്തവണയും കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂരം നടക്കുന്നത്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതില്‍ തള്ളിതുറക്കുന്നതോടെയാണ് മണിക്കൂറുകൾ നീളുന്ന തൃശ്ശൂര്‍ പൂരത്തിൻെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.വെയിലേൽക്കാതെ വേണം കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിറകെ മറ്റു ഘടകപൂരങ്ങളും ശ്രീമൂലസ്ഥാനത്ത് ഉച്ചയ്ക്ക് 1.30 വരെ എത്തിക്കൊണ്ടിരിക്കും.

മേളാസ്വാദകരെ ആനന്ദത്തിലാറാടിക്കുന്ന ഇലഞ്ഞിത്തറമേളത്തിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരൻമാര്‍ പങ്കെടുക്കും. ഇലഞ്ഞിത്തറമേളവും മഠത്തിൽ വരവും കഴിഞ്ഞ് കുടമാറ്റത്തിനായി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ വടക്കുംനാഥനിലെ തെക്കെഗോപുരനടയിലൂടെ പുറത്തിറങ്ങിവരുന്നതാണ് തെക്കോട്ടിറക്കം.രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്,ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only