01 ഏപ്രിൽ 2021

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പോളിങ് ഇന്നു മുതല്‍ ,കൊടുവളളിയിൽ മുസ്ലീം ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂളിൽ
(VISION NEWS 01 ഏപ്രിൽ 2021)

കോഴിക്കോട്: ജില്ലയ്ക്കകത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ  വോട്ടര്‍മാരായ  ജീവനക്കാര്‍ക്ക് അതത് നിയോജക മണ്ഡലം പരിധിയില്‍ ഒരുക്കിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇന്ന് (ഏപ്രില്‍ 1) മുതല്‍ മൂന്നുവരെ വോട്ട് ചെയ്യാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. ഫോറം 12 -ല്‍  തപാല്‍വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ജില്ലയ്ക്ക് പുറത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഈ ജില്ലയിലെ വോട്ടര്‍മാര്‍ക്ക് തപാല്‍ മാര്‍ഗം ബാലറ്റ് പേപ്പര്‍ അനുവദിക്കും. 

*മണ്ഡലം,  പോളിംഗ് കേന്ദ്രം*

വടകര - ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,  വടകര, 

കുറ്റ്യാടി - മേമൂണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേമൂണ്ട, 

നാദാപുരം - ഗവ.യു.പി സ്‌കൂള്‍ നാദാപുരം, 

കൊയിലാണ്ടി - ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,  പന്തലായനി, 

പേരാമ്പ്ര -  ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാമ്പ്ര,  
ബാലുശ്ശേരി -  ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,  ബാലുശ്ശേരി,  
എലത്തൂര്‍ - ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, 
കോഴിക്കോട് നോര്‍ത്ത് - കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌കൂള്‍, 
കോഴിക്കോട് സൗത്ത് - ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കോഴിക്കോട്. 
ബേപ്പൂര്‍ -  ഗവ.ഗണപത് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫറോക്ക്
കുന്ദമംഗലം- രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയം (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം, 
കൊടുവളളി -  മുസ്ലീം ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,  കൊടുവളളി
തിരുവമ്പാടി -  സെക്രറ്റ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തിരുവമ്പാടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only