16 ഏപ്രിൽ 2021

ദുരാത്മാക്കളില്‍ നിന്നുള്ള മോചനം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
(VISION NEWS 16 ഏപ്രിൽ 2021)

​ 

ആറ് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ദുരാത്മാക്കളില്‍ നിന്ന് മോചിപ്പിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. പ്രതിയായ അമ്മ ബി ഭാരതി ബി.എസ്.സിയും ബി.എഡ് ബിരുദവും നേടിയിട്ടുണ്ട്. പൊലീസില്‍ ജോലിക്ക് തയ്യാറെടുക്കുകയായിരുന്നു. ഭാരതി അടുത്തിടെ യൂട്യൂബില്‍ ധാരാളം ആത്മീയ വീഡിയോകള്‍ കണ്ടിരുന്നു. വ്യാഴാഴ്ച, ഭാരതിയുടെ പങ്കാളി കൃഷ്ണന്‍ ജോലിക്ക് പോയ സമയത്തായിരുന്നു ഭാരതി മകള്‍ ഋതുവിനെ കൊലപ്പെടുത്തിയത്. കൃഷ്ണനും ഇദ്ദേഹത്തിന്റെ മാതാപിതാക്കളും കുഞ്ഞിനെ തിരക്കിയപ്പോഴാണ്
ഋതു കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only