08 ഏപ്രിൽ 2021

വെളളച്ചാട്ടത്തിൽ കുളിക്കാനെത്തിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു
(VISION NEWS 08 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപത്തനംതിട്ട: റാന്നി മാടത്തരുവിയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചേത്തയ്ക്കൽ പിച്ചനാട് പ്രസാദിന്റെ മകൻ ശബരി(14), ചേത്തയ്ക്കൽ പത്മാല യത്തിൽ അജിയുടെ മകൻ ജിത്തു(14) എന്നിവരാണ്‌ മരിച്ചത്. രണ്ടുപേരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ഓടി കൂടി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി അയച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.
ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് സംസ്ഥാനത്ത് മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാർഥിയുമാണ് മുങ്ങിമരിച്ചത്. പാലക്കാട് പ്ലസ് ടു വിദ്യാർഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടിൽ ഹൈദ്രുവിന്‍റെ മകൻ മുഹമ്മദ് റോഷൻ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പിൻപുഴയിലായിരുന്നു അപകടം. തിരുവനന്തപുരം കരമനയാറ്റിൽ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാലു കുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു.ശ്രീകൃഷ്ണപുരം കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് പാലക്കാട് മുങ്ങി മരിച്ച മുഹമ്മദ് റോഷൻ. സ്കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഹമ്മദ് റോഷൻ പുഴയിൽ കുളിക്കാനിറങ്ങിയത്. നീന്തൽ വശമില്ലാത്ത മുഹമ്മദ് റോഷൻ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ഇറങ്ങിയ സുഹൃത്ത് അനന്തുകൃഷ്ണനും ചുഴിയിൽ പെട്ടെങ്കിലും സുഹൃത്തുക്കൾ മുടിയിൽ പിടിച്ച് രക്ഷപ്പെടുത്തി. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോയതിനാൽ ശ്രമം വിഫലമായി.


തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പുഴ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് മുഹമ്മദ് റോഷൻ. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഷാനിബയാണ് മാതാവ്. അർഷക് അലിയാണ് സഹോദരൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only