06 ഏപ്രിൽ 2021

കോവിഡ് ഭീതി; ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ
(VISION NEWS 06 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്യോംങ്യാംങ് (ഉത്തര കൊറിയ): കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ.

ചൊവ്വാഴ്ച രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടര്‍ന്ന് 1988-ലെ സോള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കാതെയിരിക്കുന്നത്. 

മാര്‍ച്ച് 25-ന് ഉത്തര കൊറിയന്‍ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക് കമ്മിറ്റിയും തമ്മില്‍ നടന്ന യോഗത്തിലാണ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഉത്തര കൊറിയന്‍ കായിക മന്ത്രാലയത്തിന്റെ വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only