03 ഏപ്രിൽ 2021

പ്രചാരണത്തിനിടെ വീണ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; എംഎൽഎക്ക് പരിക്ക്
(VISION NEWS 03 ഏപ്രിൽ 2021)പത്തനംതിട്ട: ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്‍റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ പ്രചാരണത്തിനിടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. വീണക്ക് പരിക്കുണ്ടെന്നാണ് വിവരം.
വീണ സഞ്ചരിച്ച കാറിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വീണാ ജോർജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only