29 ഏപ്രിൽ 2021

​കൊവിഡ് ബാധിച്ചാൽ ചികിത്സാ സഹായം; പോളിസികളിൽ ഇപ്പോൾ ചേരാം, വിശദാശങ്ങൾ ഇങ്ങനെ
(VISION NEWS 29 ഏപ്രിൽ 2021)
കൊവിഡ് പകർച്ചവ്യാധി ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന പോളിസികളുണ്ട്. ചികിത്സയുടെ മൊത്തം തുക നൽകുന്നവയും നിശ്ചിത തുക നൽകുന്നതുമായ പോളിസികളുമുണ്ട്.നിശ്ചിത തുക ചികിത്സയ്ക്കായി അനുവദിക്കുന്ന ബെനഫിറ്റ് പോളിസികളാണ് കൊറോണ രക്ഷക്. 50,000 മുതൽ പരമാവധി 2.5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. കൊവിഡ്-19ന്റെ പൂര്‍ണ ചികിത്സയ്ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്ന ഇന്‍ഡെംനിറ്റി പോളിസികളാണ് കൊറോണ കവച്. പരമാവധി അഞ്ചു ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ലഭിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് പോളിസികളിലും ചേരാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ട് പോളിസികളും സെപ്റ്റംബർ 30 വരെ ചേരാനും പുതുക്കാനുമാകും. നേരത്തേ മാർച്ച് 31 ആയിരുന്നു അവസാന സമയപരിധി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)യുടെ നിർദ്ദേശപ്രകാരം കൊറോണ കവച് പോളിസികൾ എല്ലാ ഇൻഷുറൻസ് കമ്പനികളും വിൽക്കണം. എന്നാൽ കൊറോണ രക്ഷക് പോളിസികളുടെ കാര്യത്തിൽ ഇത്തരം നിബന്ധനകളില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only