04 ഏപ്രിൽ 2021

പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റര്‍
(VISION NEWS 04 ഏപ്രിൽ 2021)മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനായി കാല്‍വരിയിലെ മരക്കുരിശ്ശില്‍ പീഡസഹിച്ച് മരിച്ച ക്രിസ്തു മൂന്നാം നാള്‍ ഉത്ഥാനം ചെയ്തുവെന്നാണ് ക്രൈസ്തവ വിശ്വാസം. ഉയിര്‍പ്പിനെ അനുസ്മരിക്കുന്ന ഈസ്റ്ററിനെ ക്രൈസ്തവ ലോകം വരവേറ്റു. യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളും നടന്നു. നിരവധി വിശ്വാസികള്‍ ഈസ്റ്റര്‍ ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു. എറണാകുളം സെന്റ് മേരീസ് ബസിലിക്കാ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രത്യാശയുടെ മഹാസന്ദേശം പകരുന്ന ദിനമെന്ന് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോജ് ആലഞ്ചേരി പറഞ്ഞു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ പാവപ്പെട്ടവരെ കരുതുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസിസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only