റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 2021-22 ലെ സാമ്പത്തിക വർഷത്തെ ആദ്യ വായ്പാനയ അവലോകനത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. 4% ആണ് നിലവിലെ റിപ്പോ നിരക്ക്. കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലാണ് ഈ തീരുമാനം. സമ്പദ്വ്യവസ്ഥയ്ക്ക് രണ്ടാം തരംഗം വീണ്ടും ഭീഷണിയാകുമെന്ന് നിരീക്ഷകർ പറയുന്നു.
വാണിജ്യ ബാങ്കുകൾ ഒരു വർഷത്തിന് മുകളിലായി ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഭവനവായ്പ നൽകി വരുന്നത്. മിക്ക ബാങ്കുകളും 7% മുതലാണ് ഭവനവായ്പ പലിശ നിരക്ക് ഈടാക്കുന്നത്.
MCLR അല്ലെങ്കിൽ RLLR ലിങ്കുചെയ്ത വായ്പ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) 2016 ഏപ്രിൽ 1നാണ് അവതരിപ്പിച്ചത്. എംസിഎൽആർ വായ്പകൾ ബാങ്കുകളുടെ സ്വന്തം ഫണ്ടുകളുടെ ചിലവ് അടിസ്ഥാനമാക്കിയുള്ളതാണ്. അടിസ്ഥാന നിരക്കിന്റെ പരിമിതികൾ പരിഹരിക്കുന്നതിനായാണ് ഇത് അവതരിപ്പിച്ചത്. എംസിഎൽആർ എല്ലാ വായ്പകൾക്കും അക്കാലത്ത് വായ്പ നൽകുന്ന മാനദണ്ഡമായിരുന്നു.
താമസിയാതെ റിസർവ് ബാങ്ക് ബാഹ്യ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് വായ്പകൾ അവതരിപ്പിച്ചു. എംസിഎൽആറിന് കീഴിൽ റിപ്പോ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിൽ ബാങ്കുകളുടെ കാലതാമസം പരിഹരിക്കുന്നതിനാണ് എക്സ്റേറണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് അവതരിപ്പിച്ചത്. 2019 ഒക്ടോബർ 1 മുതൽ, എല്ലാ വാണിജ്യ ബാങ്കുകളും തങ്ങളുടെ വായ്പകളെ റിസർവ് ബാങ്കിന്റെ പോളിസി റിപ്പോ നിരക്കിനോടോ ഫിനാൻഷ്യൽ ബെഞ്ച്മാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എഫ്ബിഎൽ) പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും ബെഞ്ച്മാർക്കുകളോടോ വായ്പകളെ ബന്ധിപ്പിച്ചു.
നിങ്ങളുടെ വായ്പ MCLR ആണോ അല്ലെങ്കിൽ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (RLLR) ആണോ എന്നതിനെ ആശ്രയിച്ച് പലിശ നിരക്ക് എങ്ങനെ നിലനിർത്താമെന്നും EMIകൾ എങ്ങനെ കുറയ്ക്കാമെന്നും തീരുമാനിക്കാം. 2019 ഏപ്രിലിന് മുമ്പ് വായ്പ എടുത്തവർക്ക് ആർഎൽഎൽആറിലേക്ക് മാറുന്നതിന് പകരം എംസിഎൽആർ വായ്പകളിൽ തുടരാം. എംസിഎൽആറിൽ നിന്ന് ആർഎൽഎൽആർ വായ്പകളിലേക്ക് മാറുന്നത് വായ്പ എടുക്കുന്നവരുടെ ചെലവ് കുറയ്ക്കും. എന്നാൽ എംസിഎൽആറുമായി ലിങ്കുചെയ്തിരിക്കുന്ന വായ്പകൾ എടുത്തവർക്ക് നിങ്ങളുടെ പുനഃക്രമീകരണ കാലയളവ് വരുമ്പോൾ ഇഎംഐ കുറയും.
ഇ.എം.ഐ. കുറയ്ക്കാം
പലിശ നിരക്കിന്റെ ഒരു ശതമാനം ഇടിവ് പോലും മൊത്തം പലിശ ഭാരത്തിനൊപ്പം നിങ്ങളുടെ ഇഎംഐകൾ കുറയാൻ കാരണമാകും. പുതിയ വായ്പകളുടെ കാര്യത്തിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്ക് തിരഞ്ഞെടുക്കുക. പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം പ്രിൻസിപ്പലിനെ കൃത്യമായ ഇടവേളകളിൽ പ്രീപേ ചെയ്യുക എന്നതാണ്. കുടിശ്ശികയുള്ള പ്രധാന തുക കുറയ്ക്കുന്നതിന് ഓരോ ആറ് മാസത്തിലോ അല്ലെങ്കിൽ വാർഷികാടിസ്ഥാനത്തിലോ ഒരു വായ്പക്കാരന് പ്രധാന തുക പ്രീപേ ചെയ്യാം. വായ്പയുടെ പ്രാരംഭ വർഷങ്ങളിൽ പലിശ തുക കൂടുതലായതിനാൽ വായ്പയുടെ പ്രാരംഭ വർഷങ്ങളിൽ അത്തരം പ്രീപേയ്മെന്റുകൾ നടത്തണം.
പുതിയ വായ്പകളുടെ കാര്യത്തിൽ, വായ്പ എടുക്കുന്നവർ വിവിധ ബാങ്കുകളിലെ പലിശ നിരക്ക് താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്ക് കണ്ടെത്തണം. റിപ്പോ നിരക്ക് വർദ്ധിപ്പിക്കുമ്പോഴെല്ലാം, ആർഎൽഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പക്കാരെ എംസിഎൽആറിനേക്കാൾ വേഗത്തിൽ ബാധിക്കും. അതിനാൽ, ഇഎംഐകളും മൊത്തത്തിലുള്ള പലിശ ഭാരവും കുറയ്ക്കുന്നതിന് ആവശ്യമായ ഒരു പ്രീപേയ്മെന്റ് പ്ലാൻ ഉണ്ടായിരിക്കണം.
Post a comment