06 ഏപ്രിൽ 2021

യു.ഡി.എഫ് സ്ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തിന് മുന്നിൽ തടഞ്ഞു
(VISION NEWS 06 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. തന്നെ ആക്രമിക്കാൻ ശ്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ധർമജൻ ആരോപിച്ചു. ബാലുശേരി ശിവപുരം 187, 188 ബൂത്തിലാണ് ധർമജനെ തടഞ്ഞത്. ബൂത്തില്‍ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തന്റെ നേര്‍ക്ക് കൈയ്യോങ്ങുകയും അടിക്കാന്‍ വരികയും ചെയ്തെന്നും ധർമജൻ ആരോപിക്കുന്നു.
സ്ഥാനാര്‍ഥി എന്ന നിലയില്‍ ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയ്യില്‍ ഉണ്ടായിരുന്നെന്നും ധര്‍മജന്‍ പറഞ്ഞു. എന്നാല്‍ ഏതാനും പേര്‍ തടയുകയായിരുന്നു. അത്തരത്തില്‍ തടയാനുള്ള അധികാരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇല്ല. ഉദ്യോഗസ്ഥര്‍ക്കേ ഉള്ളൂ. അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only