30 ഏപ്രിൽ 2021

ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായം സൗജന്യമായി എത്തിക്കും; ഖത്തര്‍ എയര്‍വേയ്‌സ്
(VISION NEWS 30 ഏപ്രിൽ 2021)ആഗോള വിതരണക്കാരില്‍ നിന്ന് മെഡിക്കല്‍ സഹായവും ഉപകരണങ്ങളും സൗജന്യമായി ഇന്ത്യയിലെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്. ആഗോള വിതരണക്കാരില്‍ നിന്നും ഇന്ത്യക്കുള്ള 300 ടണ്‍ മെഡിക്കല്‍ സഹായങ്ങളും ഉപകരണങ്ങളും ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്ന് കാര്‍ഗോ വിമാനങ്ങളിലായി ഇന്ത്യയിലെത്തിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 ടണ്‍ വസ്തുക്കള്‍ ദോഹയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പിന്നീട് ഇത് കാര്‍ഗോ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെത്തിക്കും. പിപിഇ കിറ്റ്, ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍, മറ്റ് അത്യാവശ്യ മെഡിക്കല്‍ വസ്തുക്കള്‍ എന്നിവയാണ് ഇന്ത്യയിലെത്തിക്കുക. വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only