04 ഏപ്രിൽ 2021

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ
(VISION NEWS 04 ഏപ്രിൽ 2021)തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരമനയിലാണ് സംഭവം. വലിയശാല സ്വദേശി വൈശാഖാണ് മരിച്ചത്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് യുവാവ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വൈശാഖും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം മുറിയെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only