29 ഏപ്രിൽ 2021

​ഇനി ഏത് ഏജൻസിയിൽ നിന്നും ​ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം; പുതിയ പ്ലാറ്റ് ഫോം ഉടൻ
(VISION NEWS 29 ഏപ്രിൽ 2021)
​ബുക്ക് ചെയ്ത ​ഗ്യാസ് സിലിണ്ടർ സമയത്തിനെത്താതെ വിഷമിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത ഇതാ.. ഉപഭോക്താക്കൾക്ക് ഇനിമുതൽ ഏത് ഏജൻസിയിൽ നിന്നും പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യാം. ഇതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവ സംയുക്തമായി ചേർന്ന് പ്രത്യേക പ്ലാറ്റ്ഫോം അവതരിപ്പിക്കും. ഗ്യാസ് കണക്ഷൻ എടുത്ത ഏജൻസിയെ കാത്തിരിക്കുന്നതിനുപകരം അടുത്തുള്ള ഏജൻസികളിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തത്.‍‍പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി ബുക്കിങ് നിയമങ്ങളിൽ മാറ്റം വരുത്തും. ഇതിനുള്ള നടപടിക്രമങ്ങൾ പെട്രോളിയം മന്ത്രാലയം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only